മന്ത്രിസഭാ രൂപീകരണം ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉണ്ടാകണം: ഗുരുധർമ്മ പ്രചാരണ സഭ

India News

ശിവഗിരി : സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന മന്ത്രിസഭയിൽ ജനസംഖ്യാനുപാതികമായി സമുദായ പ്രാതിനിധ്യം ഉണ്ടാകണമെന്ന് ഗുരുധർമ്മ പ്രചരണസഭ വാർഷികപൊതുയോഗം ആവശ്യപ്പെട്ടു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനങ്ങളിലും ഈ അനുപാതം പ്രാവർത്തികമാക്കണം. ഇതുവഴി സാമൂഹ്യനീതി ഉറപ്പുവരുത്തുവാൻ കഴിയും. ഏതെങ്കിലും ഒരു സമുദായത്തിന് അമിതപ്രാധാന്യം നൽകുന്നത് ഇതര സമുദായങ്ങളോടുള്ള വിവേചനമാണ്. സാമൂഹ്യസമത്യം ഉറപ്പുവരുത്തുവാൻ മന്ത്രിസഭ രൂപീകരിക്കുന്ന മുന്നണിയ്ക്ക് കഴിയണമെന്ന് യോഗം ആവശ്യപ്പെട്ടു

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ഡോ. സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. രജിസ്ടാർ കെ.ടി സുകുമാരൻ പ്രവർത്തന റിപ്പോർട്ടും കണക്കുകളും ബഡ്ജറ്റും അവതരിപ്പിച്ചു. മാതൃസഭയുടെ റിപ്പോർട്ട് സെക്രട്ടറി ജി. ആർ.ശ്രീജയും യുവജന സഭയുടെ റിപ്പോർട്ട് സെക്രട്ടറി സുബിത്ത് എസ്. ദാസും അവതരിപ്പിച്ചു. സഭ കേന്ദ്രസമിതി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി , ചീഫ് കോ – ഓർഡിനേറ്റർ സത്യൻ പന്തത്തല, പി.ആർ.ഒ. പ്രൊഫ: ഡോ. റ്റി. സനൽകുമാർ, ജോയിൻ്റ് രജിസ്ടാർ പുത്തൂർ ശോഭനൻ, കോർഡിനേറ്റർമാരായ എസ് അശോകൻ ശാന്തി , ചന്ദ്രൻ പുളിക്കുന്ന് എന്നിവർ പ്രസംഗിച്ചു.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *