തിരുവനന്തപുരം: ഭരണഘടന വെറുമൊരു രേഖയല്ല മറിച്ച് ജനാധിപത്യ മനസ്സാക്ഷിയുടെ അടി ത്തറയാണുയെന്ന് ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ പ്രസ്താവിച്ചു.
രാജ്യം ആഘോഷിക്കുന്ന 77 മത് റിപ്പബ്ലിക് ദിനം ഓരോ ആരോഗ്യ പ്രവർത്തകർക്കും അവരവരുടെ കടമകൾ പല രീതിയിൽ നിർവഹിക്കുവാൻ ഉണ്ട് . ഇന്ത്യയിലെ ഉദ്യോഗാർത്ഥികൾക്ക് വലിയ അംഗീകാരങ്ങളാണ് വിദേശ രാജ്യങ്ങളിൽ ഉള്ളത് ഉള്ളത്
77 മത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ക്യാമ്പസിൽ പതാകയുയർത്തി സംസാരിക്കുകയായിരുന്നു വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ.
സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കുവാൻ ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ അവർകളുടെ ആഗ്രഹപ്രകാരം മറ്റു ആശുപത്രികളിൽ നിന്നും വ്യത്യസ്തമായുള്ള കുറഞ്ഞ ചിലവിൽ ചികിത്സാ സൗകര്യമാണ് ശ്രീ ഗോകുലം മെഡിക്കൽ കൊടുക്കുന്നതെന്നും, 150 മെഡിക്കൽ സീറ്റിൽ നിന്നും 250 സീറ്റിലേക്ക് ഉയർത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണെന്നും വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ പറഞ്ഞു.
നിർധനരും, ആശ്രയം ഇല്ലാത്ത വരുമായ 80ൽ പരം വയോധികരെ സംരക്ഷിക്കുന്ന
ജിറിയാറ്റിക്ക് ആൻഡ് പാലിയേറ്റീവ് കെയർ സംവിധാനവും ഗോകുലം മെഡിക്കൽ കോളേജിൽ ചെയർമാൻ ഗോകുലം ഗോപാലന്റെ നിർദ്ദേശപ്രകാരം നടന്നുവരുന്നതായി വൈസ് ചെയർമാൻ ഡോക്ടർ കെ കെ മനോജൻ എടുത്തുപറഞ്ഞു.
ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെയും, നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും നടന്നു.
ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ. ചന്ദ്ര മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ശ്രീ ഗോകുലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
ഡോ. നന്ദിനി, അസോസിയേറ്റ് ഡീൻ
ഡോ. ലളിത കൈലാഷ്, മെഡിക്കൽ സൂപ്രണ്ട്
ഡോ. കൃഷ്ണ, നേഴ്സിങ് കോളേജ് പ്രിൻസിപ്പൽ
ലെഫ്റ്റനന്റ് കേണൽ
പ്രൊഫ. മീര കെ. പിള്ള , ശ്രീ ഗോകുലം പാരാ മെഡിക്കൽ പ്രിൻസിപ്പൽ പ്രൊഫ. സരിത , ശ്രീ ഗോകുലം നഴ്സിംഗ് സ്കൂൾ ഓഫ് പ്രിൻസിപ്പൽ
പ്രൊഫ. സുലജ ,കോളേജ് യൂണിയൻ ചെയർപേഴ്സൺ
ശ്രീമതി ഗൗരി,ചീഫ് സെക്യൂരിറ്റി ഓഫീസർ
സലിം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
