കരുണയ്ക്ക് സാങ്കേതിക മികവിന്റെ അധികാരം: ആരോഗ്യരംഗത്ത് പുതിയ നേതൃഭാഷ എഴുതുന്ന ഡോ. ഷീജ ജി. മനോജൻ, ആർസി രാജീവ് ദാസ് ( സ്പെഷ്യൽ കറസ്പോണ്ടന്റ് )

All New India News

ആരോഗ്യസംരക്ഷണം ലാഭത്തിന്റെ അളവുകോലിൽ മാത്രമല്ല, മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും മാനദണ്ഡത്തിൽ വിലയിരുത്തപ്പെടണം എന്നതാണ് ജി ജി ഹോസ്പിറ്റൽ ചെയർമാൻ ഗോകുലം ഗോപാലന്റെ ദർശനം. സാധാരണക്കാരന് പ്രാപ്യമാകുന്ന, ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജി ജി ഹോസ്പിറ്റൽ ഇന്ന് ആധുനിക സാങ്കേതികവിദ്യയും മാനുഷിക പരിചരണവും കൈകോർക്കുന്ന വിശ്വാസത്തിന്റെ കേന്ദ്രമായി മാറിയിട്ടുണ്ട്. “ഒരു ആശുപത്രിയെന്നതിലുപരി, മനുഷ്യവേദനയെ കരുണയോടെ സമീപിക്കുന്ന സേവനകേന്ദ്രമാണ് ജി ജി ഹോസ്പിറ്റൽ” എന്നാണ് വൈസ് ചെയർമാൻ ഡോ. കെ. കെ. മനോജന്റെ വാക്കുകൾ.ഈ വളർച്ചയ്ക്ക്

പിന്നിലെ നിർണായക ശക്തിയാണ് മാനേജിംഗ് ഡയറക്ടർ ഡോ. ഷീജ ജി. മനോജൻ. അധികാരമല്ല, ഉത്തരവാദിത്തമാണ് നേതൃത്വം എന്ന ഭരണദർശനത്തിലൂടെ അവർ ജി ജി ഹോസ്പിറ്റലിനെ ഒരു സിസ്റ്റം-ഡ്രിവൺ സൂപ്പർസ്പെഷാലിറ്റി സെന്ററായി മാറ്റി. അടിയന്തരചികിത്സയുടെ മാനദണ്ഡങ്ങൾ പുനർനിർവചിച്ച 24×7 എമർജൻസി വിഭാഗം, ട്രോമ കെയർ, സ്‌ട്രോക്ക് ത്രോംബോളിസിസ്, അക്യൂട്ട് ചെസ്റ്റ് പെയിൻ ക്ലിനിക്, POCUS തുടങ്ങിയ ജീവൻ രക്ഷാ ഇടപെടലുകൾ ഇവയ്ക്കും പിന്നിലെ ഒരേയൊരു നയം: “സമയം നഷ്ടപ്പെടരുത്; ജീവൻ നഷ്ടപ്പെടരുത്.” ശാന്തവും ഉറച്ചതുമായ സ്ത്രീനേതൃത്വത്തിന്റെ പ്രതീകമായി ഡോ. ഷീജ ജി. മനോജൻ ജി ജി ഹോസ്പിറ്റലിനെ ഒരുആശുപത്രിയിലുപരി, സമൂഹത്തിന്റെ ആശ്രയകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
അനന്തപുരിക്ക് ഒരു തിലകച്ചാർത്ത്
തിരുവനന്തപുരം നഗരത്തിന്,
തെക്കൻ കേരളത്തിന്,
ആരോഗ്യരംഗത്തിന് —ജിജി ഹോസ്പിറ്റൽ  ഒരുതിലകക്കുറിയാണെങ്കിൽ,അത് പതിപ്പിച്ചത്  കരുണയും സാങ്കേതിക മികവും ചേർന്ന ഒരു നേതൃകൈയാണ്.ആ കൈകൾക്ക് പേര്*ഡോ. ഷീജ ജി. മനോജൻ.*

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *