തിരുവനന്തപുരം:ശ്രീ ഗോകുലം നഴ്സിംഗ് കോളേജിൽ ക്വാളിറ്റേറ്റിവ് റിസർച്ച് മെഥോളജി ആൻഡ് ഇന്റലിജൻസ് ഇൻ ക്ലിനിക്കൽ റിസർച്ച് വർഷോപ്പ് നടന്നു.
ശ്രീ ഗോകുലം നഴ്സിംഗ് കോളേജ്, റിസർച്ച് സെല്ലും, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് ഡിപ്പാർട്ട്മെന്റും, മെന്റൽ ഹെൽത്ത് നഴ്സിംഗ് ഡിപ്പാർട്ട്മെന്റും സംയുക്തമായാണ് വർഷോപ്പ് സംഘടിപ്പിച്ചത്. ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ലിജ ആർ നാഥ് അധ്യക്ഷത വഹിച്ചു.
ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ പി ചന്ദ്രമോഹൻ വർഷോപ്പ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൈസ് പ്രിൻസിപ്പൽ ഡോ സ്വപ്ന കെ ജി, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫ ഡോ റെജി ജോസ്, ഡോ രാഹുൽ സുരേഷ്, ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് പ്രൊഫ ശ്രീലക്ഷ്മി യു ആർ, പ്രൊഫ സ്മിത ജെ എസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. പ്രൊഫ ഷീജാമോൾ കെ എൻ, പ്രൊഫ സുമം എന്നിവർ വർഷോപ്പിൽ സംസാരിച്ചു. കേരളത്തിലെ വിവിധ നഴ്സിംഗ് കോളേജുകളിൽ നിന്നും നൂറിൽപരം ഫാക്കൽറ്റിയും പി എച്ച് ഡി സ്കോളേഴ്സും, എംഎസ്സി സ്റ്റുഡൻസും വർഷോപ്പിൽ പങ്കെടുത്തു.
