ശ്രീ ഗോകുലം ഭഗവതി ക്ഷേത്രത്തിൽ ഉത്രം മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം നടത്തി.

India News

തിരുവനന്തപുരം:ശ്രീ ഗോകുലം ഭഗവതി ക്ഷേത്രത്തിൽ ഉത്രം മഹോത്സവത്തോട നുബന്ധിച്ച് അന്നദാനം നടത്തി അന്നദാന വിതരണം ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻനും, മാനേജിംഗ് ഡയറക്ടർ ഡോ ഷീജാ ജി മനോജനും, വിദ്യുത് മനോജും ചേർന്ന് നിർവഹിച്ചു. അന്നദാന കർമ്മത്തിൽ ആയിരത്തിലധികം ആൾക്കാർ പങ്കെടുത്തു.ഏപ്രിൽ 26,27,28 തീയതികളിൽ ആണ് ഉത്സവം നടക്കുന്നത്.  ഉത്സവത്തോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും, മറ്റും നടക്കുകയുണ്ടായി 28 ചൊവ്വാഴ്ച ദേശ പൊങ്കാലയും, മഹാ അന്നദാനവും നടക്കും ഗോകുലം ഗ്രൂപ്പ് പ്രസ്ഥാനങ്ങളുടെ ചെയർമാൻ ഗോകുലം ഗോപാലൻ അന്നദാന വിതരണം നടത്തും. ഉത്സവ പരിപാടികൾക്കും മറ്റും ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ജിതോഷ്  കുമാരൻ , സുബിൻ, മനു, വാസു തുടങ്ങി ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നൽകി.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *