തിരുവനന്തപുരം:ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഗ്രാൻഡ് അലുംനി മീറ്റ് (ഒരു വട്ടം കൂടി’) മെയ് 24-ന് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തി നടന്നു. ചടങ്ങ് ചെയർമാൻ ശ്രീ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഡോ.കെ കെ മനോജൻ, മാനേജിംഗ് ഡയറക്ടർ ഡോ ഷീജ ജി മനോജ്, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ നന്ദിനി, അസോസിയേറ്റ് ഡീൻ ഡോ ലളിത കൈലാസ് ഡോ. വിനീത്(പ്രസിഡന്റ് അലുമിനി),ഡോ. ജിതിൻ (സെക്രട്ടറി ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2005 മുതൽ 2019 വരെ ഉള്ള ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ എല്ലാ ബാച്ചുകളിലെയും വിദ്യാർത്ഥികളുടെ സ്നേഹസംഗമമായിരുന്നു ഈ അലുംനി മീറ്റ്. ചടങ്ങിൽ സീനിയർ പ്രൊഫസർമാരും മേധാവികളും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുത്തു.
