തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ സുപ്രഷ്യാലിറ്റി ഹോസ്പിറ്റലയ ജിജി ഹോസ്പിറ്റലിന്റെ പുതിയ ബ്ലോക്ക് ആയ ജിജി സിഗ്നേച്ചറിലെ ഓറ്റി ആൻഡ് ഐ സി യു കോംപ്ലക്സ് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ 25 തിങ്കളാഴ്ച 11 30ന് ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ മാനേജിംഗ് ഡയറക്ടർ ഡോ ഷീജ ജി മനോജൻ എന്നിവർ അറിയിച്ചു.
ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം കോപ്പറേഷൻ നായർ അഡ്വ വി വി രാജേഷ് മുഖ്യ അതിഥിയാവും. ഡോ കെ കെ മനോജൻ, ഡോ ഷീജ ജി മനോജൻ തുടങ്ങി പ്രമുഖർ പങ്കെടുക്കും.
