രമേശ് ചെന്നിത്തല ഉപ മുഖ്യമന്ത്രി, (ആഭ്യന്തരമന്ത്രി)യാവാൻ സർവ്വദായോഗ്യൻ

All New

തിരുവനന്തപുരം: കോൺഗ്രസിന്റെ ദേശീയ നേതാവും, മുൻ പ്രതിപക്ഷ നേതാവും, നിയുക്ത ഹരിപ്പാട് എംഎൽഎയുമായ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയുടെ ചാർജോടു കൂടിയ ഉപമുഖ്യമന്ത്രിയാകാൻ സർവ്വത യോഗ്യനാണ് പൊതുജന മധ്യത്തിൽ ആവശ്യം ഉയർന്നുവരുന്നു. 102 സീറ്റോടുകൂടി അധികാരത്തിൽ എത്തിയ യുഡിഎഫ്ൽ രമേശ് ചെന്നിത്തല, വി ഡി സതീശൻ,കെ സി വേണുഗോപാൽ മൂന്നു പ്രമുഖരിൽ വി ഡി സതീശനെ കോൺഗ്രസ്സ് ഹൈക്കമാൻഡ് നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് പാർട്ടിയിലെ എംഎൽഎയും, എംപിയും, പ്രതിപക്ഷ നേതാവായും, എൻ എസ് യു അഖിലേന്ത്യ പ്രസിഡണ്ടായും, യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ പ്രസിഡന്റായും, എ ഐ സിസി സെക്രട്ടറിയായും, കേരളത്തിന്റെ മുൻ പ്രതിപക്ഷ നേതാവായും കേരളത്തിലും ഇന്ത്യയിലകമാനം പ്രവർത്തനം കൊണ്ട് ഏവരാലും അംഗീകരിക്കപ്പെട്ട ഒരു ദേശീയ നേതാവാണ് രമേശ് ചെന്നിത്തല കേരളത്തിലെ പുതിയ മന്ത്രിസഭയിൽ അദ്ദേഹം ഉണ്ടാകേണ്ടത് ജനാഭിലാഷമാണ് കോൺഗ്രസ് ഹൈക്കമാൻഡ് ആ തീരുമാനത്തിനുള്ള നിർദ്ദേശം നൽകിയിട്ടുള്ളതായാണ് വിവരം.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *