വെഞ്ഞാറമൂട്: നഴ്സിംഗ് സേവനം ഒരു തൊഴിലിനപ്പുറം മനുഷ്യസ്നേഹവും കരുണയും സമർപ്പണബോധവും ഉൾക്കൊള്ളുന്ന മഹത്തായ ദൗത്യമാണെന്ന് ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.
ശ്രീ ഗോകുലം നഴ്സിംഗ് കോളേജിൽ സംഘടിപ്പിച്ച ഗ്രാജ്യൂവേഷൻ സെറിമണിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ നഴ്സുമാർ വഹിക്കുന്ന പങ്ക് അതുല്യമാണെന്നും, രോഗികളെ സ്നേഹത്തോടെയും കരുതലോടെയും പരിചരിക്കുന്ന സേവനം നഴ്സിംഗ് സമൂഹത്തിന് മാതൃകാപരമായ സേവനമാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളികളായ നേഴ്സുമാർ ലോകത്ത് ഏതു രാജ്യമെടുത്താലും അവിടെയെല്ലാം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്. അവരുടെ മഹത്തരമായ സേവനങ്ങൾ കൊണ്ടാണെന്ന്
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ഗ്രാജുവേഷൻ സെറിമണിയും കോളേജ് ഡേ പരിപാടിയും ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിച്ചു.
വിദേശരാജ്യങ്ങളിൽ ഏതു രാജ്യത്ത് ചെന്നാലും ഗോകുലം മെഡിക്കൽ കോളേജിൽനിന്നും പ്രവർത്തിപരിചയവും തന്റെ തൊഴിൽ പരിശീലനവും കിട്ടിയ ഒരാളെങ്കിലും ഉണ്ടാകുമെന്ന്
ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ. കെ. കെ. മനോജൻ മുഖ്യപ്രഭാഷണത്തി ൽപറയുകയുണ്ടായി
ഒരു രോഗിയുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി ഒരു നേഴ്സ് ചെയ്യുന്ന സേവനവും, കരുതലും പൊതുസമൂഹത്തിനും, രോഗികൾക്കും ഒരിക്കലും മറക്കാനാവാത്ത സേവനമാണെന്ന്
ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ മാനേജിംഗ് ഡയറക്ടർ ഡോ. ഷീജ ജി. മനോജൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിച്ചു
ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ. പി. ചന്ദ്രമോഹൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കൃഷ്ണ ജി., നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ലെഫ്റ്റനന്റ് കേണൽ പ്രൊഫ. മീരാ കെ. പിള്ള, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ പ്രൊഫ. സുലജ വി., വൈസ് പ്രിൻസിപ്പൽ ഡോ. ലിജ ആർ. നാഥ്, പ്രൊഫ. ഡോ. ഹെപ്സിബാ, പ്രൊഫ. പ്രീത കരോളിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
നൂറിലധികം ബി.എസ്.സി. നഴ്സിങ്, പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
