പത്തനംതിട്ട: ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ സോഷ്യലിസ്റ്റ് – ജനതാദൾ- ജനത കൂട്ടായ്മയ്ക്ക് കരുത്തായി രാഷ്ട്രീയ ജനതാദൾ നിലനിൽക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ പ്രസ്താവിച്ചു.
ആർജെഡിയുടെ 30-ാം സ്ഥാപകദിന ആഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട,
റാന്നിയിൽ നടന്ന
പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ആർജെഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ.
സാമൂഹ്യനീതി, മതനിരപേക്ഷത, ഭരണഘടനാ മൂല്യങ്ങൾ എന്നിവ സംരക്ഷിക്കുന്ന പോരാട്ടമാണ് ആർജെഡിയുടെ രാഷ്ട്രീയ ദൗത്യമെന്നും, ലോകനായക് ജയപ്രകാശ് നാരായണൻ, ഡോ. രാം മനോഹർ ലോഹ്യ, കർപ്പൂരി താക്കൂർ എന്നിവർ ഉയർത്തിപ്പിടിച്ച സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ലാലു പ്രസാദ് യാദവ് പുതിയ രാഷ്ട്രീയ ദിശ നൽകിയതിന്റെ തുടർച്ചയാണ് ആർജെഡിയെന്നും ദേശീയ സെക്രട്ടറി അനു ചാക്കോ പ്രസ് താവിച്ചു. സോഷ്യലിസ്റ്റ് പാർട്ടികളുടെ ഏകീകരണം രാജ്യത്തിന് അനിവാര്യമാണെന്നും അനു ചാക്കോ അഭിപ്രായപ്പെട്ടു. സാമൂഹ്യനീതിയുടെ രാഷ്ട്രീയം കൂടുതൽ ശക്തിപ്പെടുത്താൻ പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അവർ ആഹ്വാനം ചെയ്തു.രാജ്യത്ത് ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും സാമൂഹിക നീതിയും നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ആർജെഡിയുടെ പ്രസക്തി വർധിച്ചുവരികയാണെന്നും.
സ്ഥാപകദിനത്തോടനുബന്ധിച്ച് പാർട്ടിയുടെ സ്ഥാപക നേതാവായ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ സംഭാവനകളും, ലോഹ്യ പാരമ്പര്യമായി സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രതീക്ഷയായി ഉയർന്നുവരുന്ന തേജസ്സി യാദവിന്റെ നേതൃത്വവും രാജ്യം അദ്ദേഹത്തെ ഉറ്റുനോക്കുന്നതായും അനു ചാക്കോ പ്രത്യക്ഷ പ്രകടിപ്പിച്ചു. ആർജെഡിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട സാമൂഹ്യനീതി പോരാട്ടവും അനുസ്മരിച്ചു.പ്രവർത്തകർ സ്ഥാപകദിന പ്രതിജ്ഞയെടുത്തു.
രാഷ്ട്രീയ ജനതാദൾ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ലിജോ കെ ആർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ മനുവാസുദേവ് ജില്ലാ വൈസ് പ്രസിഡണ്ട് മാത്യു ഡാനിയൽ നിയോജകമണ്ഡലം സെക്രട്ടറി എബ്രഹാം തോമസ് എന്നിവർ സംസാരിച്ചു. .
