നേഴ്സുമാർ പൊതു ജനങ്ങൾക്ക് രക്ഷ കവചം തീർക്കുന്ന ആരോഗ്യ സംരക്ഷകർ: കെ കെ മനോജൻ

All New

തിരുവനന്തപുരം: നേഴ്സുമാർ പൊതു ജനങ്ങൾക്ക് രക്ഷ കവചം തീർക്കുന്ന ആരോഗ്യ സംരക്ഷകരാണെന്ന് ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോക്ടർ കെ കെ മനോജൻ പ്രസ്താവിച്ചു.

നേഴ്സുമാർക്ക് ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ഇന്ന് കൂടുതൽ തൊഴിൽ അവസരങ്ങളുണ്ട് ഡോ കെ കെ മനോജൻ പറഞ്ഞു.

ശ്രീ ഗോകുലം മെഡിക്കൽ കോളേജിന്റെയും, ശ്രീ ഗോകുലം നഴ്സിംഗ് കോളേജിന്റെയും ആഭിമുഖ്യത്തിൽ ശ്രീഗോകുലം മെഡിക്കൽ കോളേജ് ലക്ചർ തിയറ്ററിൽ നടന്ന നഴ്സിംഗ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ.

ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ പി ചന്ദ്രമോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ശ്രീ ഗോകുലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ നന്ദിനി, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ കൃഷ്ണ, ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ലെഫ്റ്റനന്റ് കേണൽ പ്രൊഫസർ മീരാ കെ പിള്ള, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ചീഫ് നഴ്സിംഗ് ഓഫീസർ കേണൽ ടി പി ബേബി, നഴ്സിംഗ് സൂപ്രണ്ട് ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു.

നഴ്സിംഗ് ദിനാചരണത്തോട് അനുബന്ധിച്ച് ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ വിവിധ നേഴ്സുമാരുടെ കലാവിരുന്നുകളും, വിവിധ കർമ്മ രംഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത നേഴ്സുമാർക്ക് ചടങ്ങിൽ വച്ച് വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ പുരസ്കാരങ്ങൾ വിതരണം നടത്തി.

Please follow and like us:
Pin Share

Leave a Reply

Your email address will not be published. Required fields are marked *